Thursday, April 10, 2025
Kerala

കൊവിഡ് ബാധിതന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ച സംഭവം; ആലപ്പുഴ ലത്തീൻ രൂപതയെ പ്രശംസിച്ച് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ച ശേഷം സംസ്‌കരിച്ച ആലപ്പുഴ ലത്തീൻ അതിരൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപതയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു

രണ്ട് മൃതദേഹങ്ങളാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്. സഭാ ചരിത്രത്തിലെ തന്നെ അപൂർവമായ നടപടിയാണിത്. ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് മാരാരിക്കുളം സെന്റ് അഗസ്ത്യൻസ് പള്ളിയിലാണ്. ദഹിപ്പിച്ച ശേഷം ഭസ്മം പെ്ട്ടിയിലാക്കി കല്ലറയിൽ സംസരിക്കുകയായിരുന്നു.

കാട്ടൂർ സ്വദേശി മറിയാമ്മയുടെ മൃതദേഹവും സമാന രീതിയിലാണ് ദഹിപ്പിച്ചത്. ബിഷപ് ജയിംസ് ആനാപറമ്പിലാണ് കൊവിഡ് ബാധിതരുടെ മൃതദേഹം സെമിത്തേരിയിൽ തന്നെ ദഹിപ്പിക്കുന്ന കാര്യം സഭാ വിശ്വാസികളെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *