‘ബി.ജെ.പി നേതാക്കളുമായി രഹസ്യബന്ധം, സാമ്പത്തിക ഉറവിടം അന്വേഷിക്കണം’; ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്പിൽ ശ്രമിക്കുന്നു, എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ മനഃപൂർവം തന്റെ നോമിനേഷൻ തള്ളി.
ബിജെപിക്കെതിരെ സമരങ്ങൾ ചെയ്യാൻ ഷാഫി പറമ്പിൽ അനുവദിക്കാത്ത സാഹചര്യമാണ്. ബി.ജെ.പി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ടെന്നും സദ്ദാം ഹുസൈൻ പറഞ്ഞു. സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
ഞാൻ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ നിരന്തരമായി സമരം നടത്തുകയാണ്. പാലക്കാട് നഗരസഭക്കെതിരെ സമരം നടത്തുന്നതിന് നേരത്തേയും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആ കാരണം കൊണ്ടാണ് എന്റെ നോമിനേഷൻ തള്ളിയത്. ഏതായാലും ശക്തമായി തന്നെ ഞാൻ ഇതിനെ നേരിടും. എല്ലാ കമ്മറ്റികൾക്കും പരാതി നൽകിയിട്ടുണ്ട്. ഇനിയും പരാതി നൽകുമെന്നും സദ്ദാം ഹുസൈന്‍ പറഞ്ഞു.