Tuesday, January 7, 2025
Kerala

ഷാഫിക്കും ശബരിനാഥനും ദേഹാസ്വസ്ഥ്യം; സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എംഎൽഎമാരും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ദേഹാസ്വസ്ഥ്യം. രണ്ട് ദിവസമായി ഇവരുടെ നില സുഖകരമല്ല. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്

ഈ സാഹചര്യത്തിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച നടത്തുകയാണ്. സർക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സമര പന്തിലിലെത്തി ഇവരെ കണ്ടിരുന്നു. രാഹുൽ ഗാന്ധി നാളെ തലസ്ഥാനത്ത് എത്തിയ ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയാൽ മതിയെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *