Wednesday, January 8, 2025
Kerala

രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം ഇന്ന്; ജനതാത്പര്യ പാക്കേജുകളുടെ പ്രഖ്യാപനമുണ്ടാകും

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനൊപ്പം വമ്പൻ വാഗ്ദാനങ്ങളും പ്രഖ്യാപനത്തിലുണ്ടാകും

ലോക്ക് ഡൗണിൽ നഷ്ടം നേരിടുന്ന മേഖലകൾക്ക് സഹായകരമാകുന്ന പാക്കേജും പ്രഖ്യാപനത്തിലുണ്ടാകാൻ സാധ്യതയുണ്ട്. വീടില്ലാത്തവർക്ക് മുഴുവൻ വീട്, പി എസ് സി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയപ്രഖ്യാപനത്തിലുണ്ടാകും. കൊവിഡ് വാക്‌സിൻ വിതരണത്തിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനവും പ്രസംഗത്തിലുണ്ടാകുമെന്നാണ് സൂചന

ഒരു ഡോസ് വാക്‌സിൻ പോലും പാഴാക്കാത്ത സംസ്ഥാനമായിട്ടും കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ചേക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *