കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല; ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി
കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു വീണാ ജോർജ് പരിശോധന നടത്തിയത്. വാർഡുകളിലും അത്യാഹിത വിഭാഗങ്ങളിലും ആരോഗ്യ മന്ത്രി പരിശോധന നടത്തി. കൂടാതെ ലാബുകളും രജിസ്റ്ററും പരിശോധിച്ചു.
100 പേർക്ക് കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ളിടത്ത് മൂന്ന് രോഗികൾ മാത്രമാണ് ഉണ്ടായത്. പ്രശ്നങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തിയെന്നും. വിഷയം ഗൗരവമുള്ളതെന്നും കൂടുതൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.