ഓപ്പറേഷൻ അരികൊമ്പൻ: വനംവകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ഇന്ന് യോഗം
ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ദേവികുളത്ത് ഇന്ന് യോഗം. രാവിലെ 10 ന് ചേരുന്ന യോഗത്തിൽ വനപാലകരെ ഉൾപ്പെടുത്തി എട്ട് സംഘങ്ങളെ രൂപീകരിക്കും. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നാളെ മോക്ക് ഡ്രിൽ നടത്തും.
നാളെ അനുകൂലമായ കോടതി ഉത്തരവ് കിട്ടുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കുന്നതിനുള്ള എല്ലാ നടപടികളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. കോടതി വിധി അനുകൂലമായാൽ മറ്റന്നാൾ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്.