Saturday, October 19, 2024
Kerala

കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം നാളെ മുതൽ; രജിസ്‌ട്രേഷൻ മാർഗരേഖ കേന്ദ്രം പുറത്തിറക്കി

രാജ്യത്ത് കൊവിഡ് വാക്‌സിന്റെ രണ്ടാംഘട്ടം നാളെ മുതൽ ആരംഭിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതർക്കുമാണ് കുത്തിവെപ്പ്. സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ കുത്തിവെപ്പുണ്ടാകും. ഡോസിന് 250 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ആശുപത്രികളിലെ സേവനനിരക്കായ 100 രൂപയടക്കമാണ് ഇത്. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് സൗജന്യമായിരിക്കും. രജിസ്‌ട്രേഷനുള്ള മാർഗരേഖ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് തരത്തിൽ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യാം.

കൊ വിൻ ആപ്പ്, ആരോഗ്യ സേതു ആപ്പ് എന്നിവയിലൂടെ സ്വന്തമായി രജിസ്റ്റർ ചെയ്യാനാകും. താത്പര്യം അനുസരിച്ച് വാക്‌സിൻ കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാം. വാക്‌സിൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. കൂടാതെ ആശാ വർക്കർമാരുടെയും മറ്റ് രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ വഴിയും രജിസ്റ്റർ ചെയ്യാം.

രോഗമുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്നലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു

Leave a Reply

Your email address will not be published.