Monday, January 6, 2025
Kerala

‘മൂലധനം ആവശ്യമാണ്’; ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി

പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി മൂന്നാം തിയതി ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

ജനജീവിതം മെച്ചപ്പെടുത്തിനുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യക്ഷേമ രംഗത്ത് ശ്രദ്ധവയ്ക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *