കോവിഡ് രൂക്ഷം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11നു മുകളില്‍
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 11നു മുകളില്‍ എത്തിയിട്ടുണ്ട്. പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം കുറച്ചപ്പോഴാണിത് എന്നതും രോഗ വ്യാപനത്തിന്റെ രൂക്ഷതയാണ് കാണിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 5659 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11.07 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച 60,315 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 6293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10.43 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. 20 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 3663 ആയി.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയന്ത്രണങ്ങളിലെ ഇളവ് രോഗ വ്യാപനത്തിനു കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതോടൊപ്പം പ്രതിദിന പരിശോധന ഒരു ലക്ഷം ആക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.