വടകര റസ്റ്റ് ഹൗസിൽ മന്ത്രി റിയാസിന്റെ പരിശോധന; ഉദ്യോഗസ്ഥർക്കെതിരെ നടപടി
വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി നടപടിയെടുക്കാൻ നിർദേശം നൽകി. ഫേസ്ബുക്ക് പേജ് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്
റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായതായി മന്ത്രി അറിയിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.