കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് റെയ്ഡ്: തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ എന്‍ഫോഴ്‌സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു. ഇതിന് എതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കോട്ടയത്തെ കിംസ് ആശുപത്രിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയില്‍ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.