ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു നഴ്‌സുമാര്‍ മരിച്ചു
പുതിയിരുത്തി: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു നഴ്‌സുമാര്‍ മരിച്ചു. കാര്‍ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്‌സ് കണ്ടയിന്‍കാട്ട് വീട്ടില്‍ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്‌സ് രാധാഭായ് എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നര മണിയോടെ പുതിയിരുത്തി സ്‌കൂള്‍ പടിയിലാണ് അപകടം. ഗുരുവായൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. കാറിലുണ്ടായിരുന്ന മോഹനന്‍, ശശി, ഒന്നരവയസ്സുകാരനായ കുട്ടി, ലോറി ഡ്രൈവര്‍ ശിവാജി, സഹായി സിദ്ധ്വേശര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് കണ്ടയിനര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെയും വിവിധ ആംബുലന്‍സ് വളണ്ടിയര്‍മാരുടെയും സഹായത്തോടെയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.