Thursday, January 9, 2025
Kerala

നിലമ്പൂരിൽ സഹോദരങ്ങളുടെ രണ്ട് മക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളുടെ രണ്ട് മക്കൾ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. മമ്പാട് പന്തലിങ്ങൾ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഫ്താബ് റഹ്മാനെ (14) രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. അഫ്താബ് റഹ്മാന്റെ ആരോ​ഗ്യ നിലയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *