Saturday, January 4, 2025
KeralaTop News

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19; 2067 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.2067 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

 

അതി നിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചു നിർത്താനായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ കഴിഞ്ഞ ദിവസം 47,828 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മരണനിരക്കും രാജ്യത്ത് കൂടുതലാണ്. ഒരു ദിവസം ആയിരത്തിലധികം പേരാണ് മരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുകയാണ്. അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവുമെല്ലാം കേരളത്തിലുണ്ട്. എങ്കിലും രോഗവ്യാപനവും മരണനിരക്കും പിടിച്ചു നിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *