Friday, January 10, 2025
Kerala

ഫാമിലി കോഡിനേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു

മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന പാറമ്മൽ കുടുംബത്തിൻറെ കോഡിനേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു , മലപ്പുറം,കോഴിക്കോട്,വയനാട്,പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ള വ്യത്യസ്തമായ 50 ഓളം സ്ഥലങ്ങളിലുള്ള പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു ,

ഓരോ കുടുംബത്തെയും പ്രതിനിധീകരിച്ച് ഒന്നിലധികം കുടുബ കാരണവൻ മാർ പങ്കെടുത്ത പരിപാടി കുടുംബ ചരിത്രവിവരണത്തിലൂടെയും ,കുടുംബത്തിൻറെ താഴ്‌വേരുകളുടെ സമഗ്രമായ അവലോകനത്തിലൂടെയും ഏറെ ശ്രദ്ധേയമായി . പുത്തനത്താണി ചുങ്കത്തുള്ള പാറമ്മൽ കുടുംബത്തിന്റെ ആതിഥേയത്തിൽ നടന്ന പരിപാടി
പ്രഗൽഭ പ്രഭാഷകനും പാറമ്മൽ കുടുംബത്തിലെ കാരണവരിൽ ഒരാളുമായ അബ്ദുറഹ്മാൻ സുല്ലമി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു, സാമൂഹ്യ പ്രവർത്തകനും പൗര പ്രമുഖനുമായ കരിപ്പൂർ അബൂബക്കർ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ പ്രവർത്തകൻ മുസ്തഫ മാഷ് പുതുപ്പാടി സ്വാഗതം പറഞ്ഞു,

തുടർന്ന് നടന്ന കുടുംബ ചരിത്ര അവലോകന ചർച്ചയ്ക്ക് ജീവകാരുണ്യ പ്രവർത്തകനും എജുക്കേഷണൽ ട്രസ്റ്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഹമീദ് പാറമ്മൽ നേതൃത്വം നൽകി .,
വ്യത്യസ്ത ക്ലസ്റ്ററുകളെ പ്രതിനിധീകരിച്ച് നിരവധി പേർ പരിപാടിയിൽ സംസാരിച്ചു ,

മഹാരാഷ്ട്ര കോമൺ എൻട്രൻസ് എൽഎൽബിയിൽ കേരളത്തിൽനിന്ന് ഒന്നാം റാങ്ക് നേടിയ കരുവാരക്കുണ്ട് പാറമ്മൽ കുടുംബത്തിലെ ഫിദ പാറമ്മൽ എന്ന വിദ്യാർത്ഥിയെയും , ഈ വർഷത്തെ എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്യാല പാറമ്മൽ കുടുംബത്തിലെ ഡോക്ടർ അസ്ന റോഷ്നിയെയും , ഐക്കരപ്പടി പാറമ്മൽ കുടുംബത്തിലെ ഡോക്ടർ നജീബ ഷെറിനെയും പരിപാടിയിൽ ആദരിച്ചു.

രാഷ്ട്രീയ /സാമൂഹ്യ/സാംസ്കാരിക /വൈജ്ഞാനിക /മത രംഗങ്ങളിൽകേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ഒട്ടനവധി കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ട്ശ്രദ്ധേയമായ പരിപാടിക്ക് കർഷകസംഘം നേതാവ് കിഴാറ്റൂർ മുഹമ്മദ് എന്ന കുഞ്ഞിപ്പ , പ്രോഗ്രാം കോഡിനേറ്റർ ഹസ്സൻ കുട്ടി മൂന്നിയൂർ സാമൂഹ്യപ്രവർത്തകൻ അബ്ദുൽ ഗഫൂർ കാരണി, ആലിയ മജീദ് മാഷ് പുത്തനത്താണി ചുങ്കം , തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *