Wednesday, April 16, 2025
Kerala

അഴിമതി അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കും: മന്ത്രി കെ.രാജൻ

അഴിമതി അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കുമെന്ന് മന്ത്രി കെ രാജൻ. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തും.
പാലക്കയം കൈക്കൂലി കേസിൽ നടപടി കുറ്റക്കാരനെ സസ്പെന്റ് ചെയ്തതിൽ ഒതുങ്ങില്ല. തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധനക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പാലക്കയം കൈക്കൂലി കേസിൽ തുടർപരിശോധന ഉണ്ടായി. കുറ്റക്കാരനെ സസ്പന്റ് ചെയ്തു.156 വില്ലേജുകളിൽ പരിശോധന നടത്തി. 14 ജില്ലാ കളക്ടർമാരും വില്ലേജ് ഓഫീസുകളിൽ പരിശോധനയിൽ പങ്കാളികളായി. ജനങ്ങളെ കൂട്ടി അഴിമതിക്കെതിരായ കുരിശുസമരമാണ് ലക്ഷ്യം. 5 ന് മുഴുവൻ സർവീസ് സംഘടനകളുടെയും യോഗം വിളിക്കും.

അഴിമതി അറിയിക്കാൻ ജൂൺ പകുതിയോടെ പോർട്ടലും ടോൾ ഫ്രീനമ്പറും നൽകും. റവന്യൂ വകുപ്പിനെ വട്ടമിട്ട് പറക്കാൻ ഏജന്റുമാരെ ഇനി അനുവദിക്കില്ല. പങ്കാളികളാകുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും കെ രാജൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *