Thursday, January 9, 2025
Kerala

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി

 

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ശംഖുമുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ അധികൃതരോട് വിശദീകരണം തേടി. ഇന്നലെയാണ് സ്‌കൂളിലെത്തിയ വിദ്യാർത്ഥികളോട് മെയിൻ ഗേറ്റിനു മുന്നിൽ വെച്ച് ഷോൾ അഴിച്ചുമാറ്റാൻ അധ്യാപകർ ആവശ്യപ്പെട്ടത്.

ക്ലാസിൽ കയറുമ്പോൾ മാത്രം ഹിജാബ് മാറ്റിവച്ചാൽ മതി എന്നായിരുന്നു സ്‌കൂളിലെ നിയമം. എന്നാൽ പുറത്തു വെച്ച് ഹിജാബ് ഊരാൻ നിർബന്ധിച്ചതോടെ രക്ഷകർത്താക്കൾ പ്രതിഷേധവുമായെത്തി. കർണാടകയിലേതിന് സമാനമായ സംഭവമാണ് ഇതെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു. വർഷങ്ങളായി ക്ലാസിൽ ഹിജാബ് അനുവദിച്ചിരുന്നില്ലെന്നും അതിനാൽ യൂനിഫോമിന് വിരുദ്ധമായി ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആദ്യം മാനേജ്മെന്റ് സ്വീകരിച്ചത്. എന്നാൽ സ്‌കൂളിലെ രണ്ടാം ഗേറ്റിനുള്ളിൽ വരെ ഹിജാബ് ധരിക്കാമെന്ന് പിന്നീട് അധികൃതർ അറിയിച്ചു. പക്ഷെ ക്ലാസിനുള്ളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നത് വരെ പ്രതിഷേധിക്കാനാണ് രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടേയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *