Saturday, January 4, 2025
Kerala

കെഎസ്ആർടിസിയുടെ അധിക സർവീസ്; വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം

വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം. വൈപ്പിനിൽ നിന്ന് എറണാകുളം ടൗണിലേക്ക് കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും. ഗതാഗത മന്ത്രി ആൻ്റണി രാജു അല്പ സമയത്തിനകം ഈ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനിടെ, സ്വകാര്യ ബസുകളുടെ പ്രവേശനം തടഞ്ഞു എന്നവകാശപ്പെട്ട് ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.

Leave a Reply

Your email address will not be published. Required fields are marked *