കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കേറ്റതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ബസുകൾ സ്വകാര്യ- പൊതുമേഖല – സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആർടിസിയുടെ 4 സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും. ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരം വി.എസ്.സി.സിയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള ജീവനക്കാരെ ശ്രീഹരിക്കോട്ടയിലും കൊണ്ട് പോകുന്നതിനും, മടങ്ങി വരുന്നതിനുമാണ് ഉപയോഗിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള സ്കാനിയ ബസുകളാണ് വി.എസ്.എസ് .സിക്ക് വാടകയ്ക്ക് നൽകുന്നത്. രാജ്യന്തര നിലവാരം ഉള്ള മൾട്ടി ആക്സിൽ ആണ് നൽകുക. ബസുകളുടെ അകം ഹൈജീനിക്കും, പുതിയ മോഡലിലുള്ള ഡിസൈനിഗോഡു കൂടിയതുമാണ്. ഇത് പോലെ പല സ്ഥാപനങ്ങൾക്കും ആവശ്യപ്പെടുന്ന അത്രയും ബസുകൾ വാടകക്ക് കൊടുക്കാൻ തയ്യാറാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കൂടാതെ വിവാഹം ഉൾപ്പെടെയുള്ള ആവശ്യക്കാർക്കും ഇത്തരം ബസുകൾ വാടകയ്ക്ക് നൽകും.