Monday, January 6, 2025
Kerala

കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടു; മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്.

നിയമനത്തിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ഹ‍ർജി.

എന്നാൽ ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. കേസ് നിലനിൽക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയിൽ വാദം നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും രാജ്ഭവൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *