Thursday, January 23, 2025
Kerala

എറണാകുളത്ത് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

എറണാകുളത്ത് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം എആര്‍ ക്യാമ്പിലെ അമലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം അമല്‍ദേവ് പണയംവച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.

സ്വര്‍ണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വര്‍ണം മോഷ്ടിക്കാന്‍ കാരണമെന്നും അമല്‍ ദേവ് പൊലീസിനോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *