Monday, January 6, 2025
Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ് ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്. മദ്യപിച്ച് എസ് ഐ അപകടം ഉണ്ടാക്കിയ കേസ് പൊലീസ് ഒതുക്കാന്‍ ശ്രമിച്ചത് ട്വന്റിഫോര്‍ ആണ് പുറത്ത് കൊണ്ടുവന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

സംഭവത്തില്‍ പത്തനംതിട്ട എസ്പി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് എസ് ഐക്കെതിരെ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് എസ് പി ഉത്തരവിറക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *