Thursday, April 17, 2025
Kerala

വനിതാ ജീവനക്കാര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; അഭിഭാഷകനെതിരെ പരാതി

വനിതാ ജീവനക്കാര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി. കേരള ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഭിഭാഷകന്റെ ദ്വയാര്‍ത്ഥ പ്രയോഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്ത്രീവിരുദ്ധ പരാമര്‍ശം അഭിഭാഷകന്‍ നടത്തിയത്.

വനിതാ ജീവനക്കാരികളുടെ വസ്ത്രധാരണത്തെയും അവരുടെ ജോലിയേയും ചേര്‍ത്ത് സ്ത്രീ വിരുദ്ധമായ പരാമര്‍ശമാണ് അഡ്വ.രാജേഷ് വിജയന്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീ ജീവനക്കാരെ ബോഡി ഷെമിംങ് നടത്തുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തികളിലൂടെ സ്ത്രീ ജീവനക്കാരുടെ മനോവീര്യത്തെ തകര്‍ക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് വക്കീല്‍ എന്ന നിലയിലുള്ള സത്യപ്രസ്താവനയുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *