ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്നത് തെറ്റായ വാർത്ത; വിശദീകരണവുമായി മന്ത്രി എംബി രാജേഷ്
മദ്യനയത്തിൽ ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാറുകളെപ്പോലെ ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ പുതിയ മദ്യനയത്തിൽ തീരുമായമായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇതിനെയാണ് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്.