Friday, January 24, 2025
Kerala

‘മുദ്രാവാക്യം വിളിക്കുന്നു, ബല്‍റാം എഴുന്നേൽക്കുന്നു’; കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടു തോന്നുമെന്ന് എ.കെ ബാലന്‍

ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മൈക്ക് തകാറിലായതില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഐഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, ഉടൻ വി ടി ബൽറാമും കെ സുധാകരനും എഴുനേറ്റ് നിന്നു, പിന്നാലെയാണ് മൈക്ക് ഓഫ് ആയത്. ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു.

വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങള്‍ ഇതൊന്നും വിവാദമാക്കാന്‍ പോവാറില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ബാലന്‍ പറഞ്ഞു. മൈക്ക് കേടായതില്‍ പൊലീസ് കേസെടുത്തതിനെക്കുറിച്ച് അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനുമില്ലെന്ന് ബാലന്‍ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ചര്‍ച്ചയാക്കണമെന്നു കോണ്‍ഗ്രസിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് ഇതു ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിനെതിരെ ഒരക്ഷരം വ്യക്തിപരമായി പറയരുതെന്നു തീരുമാനിച്ച പാര്‍ട്ടിയാണ് സിപിഐഎമ്മെന്ന് എ കെ ബാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *