Monday, January 6, 2025
Kerala

ധീര ജവാന്മാർക്ക് സല്യൂട്ട്’; കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ ധീര ജവാന്മാർക്ക് അഭിവാദ്യമർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

കാർഗിൽ യുദ്ധത്തിൽ ഐതിഹാസിക വിജയം നേടിയ പോരാട്ടത്തിന്റെ ഓർമദിനത്തെ അനുസ്മരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ധീരതയെ അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് അഭിവാദ്യമെന്ന് മോഹൻലാൽ കുറിച്ചു.

നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. അവരുടെ ധീരതയെ നമ്മൾ അഭിവാദ്യം ചെയ്യുന്നു, അവരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു.’- മമ്മൂട്ടി കുറിച്ചു.

കാർഗിലിൽ നിന്ന് ഇന്ത്യൻ സായുധ സേന വിജയം കൈവരിച്ചിട്ട് 23 വർഷം പിന്നിട്ടു. രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് അഭിവാദ്യം,അവരുടെ കുടുംബങ്ങളോടും കടപ്പെട്ടിരിക്കുന്നു’-മോഹൻലാൽ കുറിച്ചു.

നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. അവരുടെ ധീരതയെ നമ്മൾ അഭിവാദ്യം ചെയ്യുന്നു, അവരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു.’- മമ്മൂട്ടി കുറിച്ചു.

ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്. 1999ൽ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ഇന്ത്യ സൈനികർ നടത്തിയ ‘ഓപ്പറേഷൻ വിജയ്’ ഏകദേശം രണ്ടരമാസത്തോളമാണ് നീണ്ടു നിന്നത്. തുടർന്ന് ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ ഭാരതത്തിന്റെ വിജയക്കൊടി പാറിച്ചു, സന്തോഷത്തോടൊപ്പം നൊമ്പരമായി മാറിയത് 527 സൈനികരുടെ വിയോഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *