മുകേഷുമായുള്ള വിവാഹബന്ധം മേതിൽ ദേവിക വേർപ്പെടുത്തുന്നു; ഡിവോഴ്‌സ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്
നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങി മേതിൽ ദേവിക. വിവാഹ മോചനമാവശ്യപ്പെട്ട് ദേവിക കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. 2013 ഒക്ടോബർ 24നാണ് ഇരുവരും വിവാഹിതരായത്.
തിരുവനന്തപുരത്തെ അഭിഭാഷകൻ മുഖാന്തരമാണ് ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. എട്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയാനൊരുങ്ങുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവിത്. സിനിമാ നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ.