ഭാര്യയുടെ ആത്മഹത്യ: അറസ്റ്റിലായ നടൻ ഉണ്ണി പി രാജൻദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഉണ്ണി പി രാജൻദേവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെയാണ് അങ്കമാലിയിലെ വീട്ടിൽ നിന്നും ഉണ്ണിയെ അറസ്റ്റ് ചെയ്തത്
പ്രിയങ്കയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ആത്മഹത്യക്ക് തൊട്ടുമുന്നേയുള്ള ദിവസം ഭർതൃപീഡനം ആരോപിച്ച് പ്രിയങ്ക ഉണ്ണിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു.
2019ൽ പ്രിയങ്കയും ഉണ്ണിയും വാടയ്കക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തി. ഈ ഫ്‌ളാറ്റ് വാങ്ങുന്നതിന് പണത്തിനായി പ്രിയങ്കയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ 12നാണ് പ്രിയങ്ക ആത്മഹത്യ ചെയ്യുന്നത്.