Tuesday, April 15, 2025
Kerala

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം സർക്കാർ പുതുക്കി

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഇനി ഡിസ്ചാർജ് ചെയ്യാം.

ഇനി മുതൽ ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു. രോഗതീവ്രത കുറഞ്ഞവർക്ക് 72 മണിക്കൂർ ലക്ഷണമുണ്ടായില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. നേരിയ രോഗലക്ഷണമുള്ള ആളുകളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാറ്റാമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.

ഗുരുതര രോഗികൾക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം

 

 

Leave a Reply

Your email address will not be published. Required fields are marked *