നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു, റൺവേ അടച്ചു പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആളപായമില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
കോസ്റ്റ് ഗാർഡ് ഹാങ്ങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. ഹെലികൊപ്റ്റെർ നീക്കിയ ശേഷം റൺവേ തുറക്കും. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേരും കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ്. ഒരാൾക്ക് മാത്രം പരിക്ക്. റൺവേയ്ക്ക് തൊട്ടു പുറത്ത് ഹെലികോപ്റ്റർ കിടക്കുന്നതിനാലാണ് റൺവേ തത്ക്കാലികമായി അടച്ചത്. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ ഉടൻ തുറക്കും.