ട്രെയിൻ തടസപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ല, കെഎസ്ആർടിസി അധിക സർവീസ് നടത്തും; മന്ത്രി ആന്റണി രാജു
ട്രെയിൻ തടസപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും എന്നാലും മുൻകരുതൽ എന്ന നിലയിൽ കെഎസ്ആർടിസി അധികം സർവീസ് ഏർപ്പെടുത്തിയിരുന്നുവെന്നും ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ അധിക സർവീസ് നടത്താൻ ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്താത്തത്. ട്രെയിനുകൾ റദ്ദാക്കിയതോടെയാണ് കൂടുതൽ ബസ് സർവീസ് ഒരുക്കിയത്.
തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിയത്. ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ജനശതാബ്ദിയാണ് പൂർണമായും റദ്ദാക്കിയത്. നാളെ കണ്ണൂരിൽ നിന്ന് തിരിച്ചും ജനശതാബ്തി സർവീസ് നടത്തില്ല.