Sunday, January 5, 2025
Kerala

തട്ടേക്കാട് ബോട്ട് ദുരന്തം: ഡ്രൈവറുടെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമാക്കി കുറച്ചു

പതിനെട്ട് പേരുടെ മരണത്തിനിടയായ തട്ടേക്കാട് ബോട്ട് ദുരന്തം സംബന്ധിച്ച കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അഞ്ച് വർഷം തടവ് നൽകിയിരുന്നു. ഇതാണ് ഹൈക്കോടതി ഇളവ് ചെയ്തത്

ബോട്ട് ദുരന്തം റോഡ് അപകടങ്ങൾ പോലെ സംഭവിച്ച ഒന്നാണ്. അതിനാൽ ബോട്ടുടമ കൂടിയായ ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2007 ഫെബ്രുവരി 20നാണ് 15 സ്‌കൂൾ കുട്ടികളും മൂന്ന് അധ്യാപകരും തട്ടേക്കാട് മുങ്ങിമരിച്ചത്. കൂടുതൽ പേരെ ബോട്ടിൽ കയറ്റിയതാണ് അപകടകാരണമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *