Monday, April 14, 2025
Kerala

സംവിധായകൻ കെ.പി. ശശി അന്തരിച്ചു

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി ശശി (64)അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ നടക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരൻ്റെ മകനാണ് കെ.പി ശശി.

വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു കെ.പി ശശി. സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളിസ്ത്രീജീവിതം വിഷയമാക്കിയ ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിന് അർഹമായിട്ടുണ്ട്.

ജെ.എൻ.യു. സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *