Sunday, April 13, 2025
Kerala

രാഹുല്‍ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍

നിലമ്പൂർ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നിലമ്പൂര്‍ ജനതയ്ക്ക് വയനാട് ലോക്‌സഭാ മണ്ഡലം എംപി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തി.കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയില്‍ കെട്ടികിടക്കുന്നത്. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തികളാണ് ഭക്ഷ്യവസ്തുക്കള്‍ കെട്ടികിടന്ന് നശിച്ച നിലയിൽ കണ്ടെത്തിയത് .ഏതാണ്ട് 10 ടണ്‍ ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയില്‍ പൂഴ്ത്തിവെച്ചത്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ഗാന്ധി വിതരണം ചെയ്യാന്‍ വിവിധ കോണ്‍ഗ്രസ് മണ്ഡലകമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നത്. രാഹുല്‍ഗാന്ധി എംപിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റുജില്ലകളില്‍ നിന്നുള്ള അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടികിടപ്പുണ്ട്. സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.പാവങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ പൂഴ്ത്തിവെച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തദ്ദേശ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ സംഭവം വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *