ലൈംഗിക അതിക്രമ കേസ്: സിവിക് ചന്ദ്രന് ജാമ്യം
പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാവിലെയാണ് രണ്ടാമത്തെ പീഡനക്കേസില്‍ സിവിക് പൊലീസില്‍ കീഴടങ്ങിയത്.
കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിനു വിധേയമാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
ലൈംഗിക അതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ കേസിൽ ചേർത്തിട്ടുണ്ട്. സിവിക് ചന്ദ്രനെതിരെ രണ്ട് പീഡന കേസുകളാണ് കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ മറ്റൊരു യുവ എഴുത്തുകാരി നൽകിയ ലൈംഗിക അതിക്രമ കേസിൽ സിവിക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.