Monday, January 6, 2025
Kerala

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം; പരുക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായം നൽകും; പിണറായി വിജയൻ

വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികളാണ് മരിച്ചത്. കമ്പമല എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചവരെല്ലാം.ഒമ്പത് സ്ത്രീകൾ മരിച്ചതായാണ് വിവരം. മരിച്ചവരിൽ ആറു പേരെ തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്. 13 പേർ ജീപ്പിലുണ്ടായിരുന്നു.ഡ്രൈവർ ഒഴികെ എല്ലാരും സ്ത്രീകളായിരുന്നു.ഡ്രൈവർ മണിയുടെ നില ഗുരുതരമാണ്.

കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളാണ് അപകടത്തിൽ പ്പെട്ടത്. ജോലികഴിഞ്ഞ്‌ തിരിച്ചുപോവുന്നതിനിടെയാണ്‌ അപകടം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ്‌ രക്ഷാപ്രവർത്തനം ആരംഭിച്ചത്‌. അപകട സ്ഥലത്ത്‌ മൂന്നു പേരും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കെ എൽ 11 ബി 5655 നമ്പർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *