Thursday, April 10, 2025
Kerala

കോഴിക്കോട് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട് കോവിഡ് വ്യാപന സാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കും. സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാതലത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു.

മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യൽ ആശുപത്രിയാക്കും. സി കാറ്റ​ഗറിയിലുള്ള രോ​ഗികളെ മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുള്ളു. ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. രണ്ട് രോ​ഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം 24 ആരോ​ഗ്യപ്രവർത്തകനാണ് നിരീക്ഷണത്തിൽ പോയത്.
നിലവിലെ സ്ഥിതി തുടർന്നാൽ, ജില്ലയിൽ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന സാധ്യത അവലോകന യോ​ഗം കണക്കുകൂട്ടി. ഇതിനുവേണ്ട മുൻകരുതൽ സ്വീകരിക്കാനും യോ​ഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *