പെന്തകോസ്ത് സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണം: പാസ്റ്റർ കെ.സി. തോമസ്
പെന്തകോസ്ത് സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്. രാജ്യത്തിന്റെ മുന്നോട്ടുള്ള ഭാവിയിൽ വഴിത്തിരിവാകുന്ന ഒരു തെരെഞ്ഞെടുപ്പ് എന്ന നിലയിൽ ഇത്തവണ നടക്കുന്ന പാർലമെന്റ് ഇലക്ഷൻ ഏറെ പ്രാധാന്യമുള്ളതാണെന്നും പാസ്റ്റർ കെ.സി.തോമസ് പത്രകുറിപ്പിലൂടെ അറിയിച്ചു.
നിലവിലെ ദേശിയ രാഷ്ട്രീയ സാഹചര്യം മനസിലാക്കി സൂഷ്മതയോടെ ഐപിസിയിലെ എല്ലാ ദൈവദാസന്മാരും വിശ്വാസികളും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടവകാശമുള്ള എല്ലാവരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും ആരും വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കരുത് എന്നും പത്രകുറിപ്പിലൂടെ പാസ്റ്റർ കെ.സി. തോമസ് അറിയിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭകളിൽ ഒന്നാണ് ഐപിസി. കേരളത്തിൽ മാത്രം ഐപിസിക്ക് ആയിരത്തിലേറെ സഭകൾ ഉണ്ട്.