Tuesday, April 15, 2025
Kerala

വന്ദേഭാരതിനെ സ്വീകരിക്കാൻ കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ; പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും.
വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ ‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

സിൽവർലൈനിന് പകരമാണ് വന്ദേഭാരത് ഒരുക്കിയിരിക്കുന്നത് എന്നുള്ള പ്ലക്കാർഡുകൾ അടക്കം ഉയർത്തിയാണ് കെ റെയിൽ വിരുദ്ധരുടെ പ്രതിഷേധം. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി വന്ന റോസ്ലിൻ അടക്കമാണ് വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയത്. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമാണ് ഉയർത്തുന്നതെന്നും തൾക്കെതിരായിട്ടുള്ള കള്ള കേസുകൾ ഇല്ലാതാക്കണമെന്നും റോസ്ലിൻ പറഞ്ഞു.

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് റോസ്ലിൻ അടക്കമുള്ളവർ കഴിഞ്ഞ വർഷം മെയ് 17ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നായിരുന്നു പൊലീസ് വാദം.

Leave a Reply

Your email address will not be published. Required fields are marked *