രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്; വി.ഡി.സതീശൻ
രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വി.ഡി.സതീശൻ. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിക്കുന്നു. ബിജെപിയെ സന്തോഷിപ്പാക്കാനാണ് സർക്കാർ ഇത് ചെയ്യുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.
കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം. ഇടത് നേതാക്കൾക്ക് എതിരെ തൂങ്ങി നിൽക്കുന്ന കേസുകളാണ് സർക്കാർ നിലപാടിന് പിന്നിൽ. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ അപ്പോൾ നോക്കാം. തെരഞ്ഞെടുപ്പ് കണ്ട് ആരും മനപ്പായസമുണ്ണണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും .
ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.