കുർബാന തർക്കം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വീണ്ടും സംഘർഷം, ഇരുവിഭാഗവും നേർക്കുനേർ
കൊച്ചി : ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയിൽ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.