ശരീരത്തിൽ പച്ച കുത്താൻ നിർബന്ധിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് മർദനം: മൊഫിയ നേരിട്ടത് വലിയ പീഡനങ്ങൾ
ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത മൊഫിയ പർവീൺ കൊടിയ പീഠനങ്ങൾക്ക് ഇരയായിരുന്നുവെന്ന് സഹപാഠിയായ ജോവിൻ. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സുഹൈലും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു.
സുഹൈലിന് ഗൾഫിൽ ജോലിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വിവാഹശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. സിനിമക്ക് തിരക്കഥ എഴുതാൻ പോകുകയാണെന്ന് പറഞ്ഞപ്പോഴും മൊഫിയ പിന്തുണച്ചു. എന്നാൽ ഒരു ജോലിക്കും ഇയാൾ പോയിരുന്നില്ല
മൊഫിയയുടെ ശരീരത്തിൽ പച്ച കുത്തണമെന്ന് ഇയാൾ നിർബന്ധിച്ചു. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. മൊഫിയ മാനസിക രോഗിയാണെന്ന് പറഞ്ഞുപരത്തി. സിഐയിൽ നിന്നുണ്ടായ മോശം പെരുമാറ്റവും മൊഫിയയെ മാനസികമായി തളർത്തിയെന്നാണ് വ്യക്തമാകുന്നതെന്നും ജോവിൻ പറഞ്ഞു.