നെല്ലിയമ്പം ഇരട്ടക്കൊല:ദുരൂഹതകൾ അകലുന്നു
മാനന്തവാടി: നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ പ്രതികളായി രണ്ട് പേരുണ്ടായിരുന്നു എന്ന അഭ്യുഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം. കുത്തേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ച കേശവൻ നായരുടെ ഭാര്യ പത്മാവതി അമ്മയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ ഇൻ്റിമേഷനിൽ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പത്മാവതി പറഞ്ഞതായി രേഖപ്പെടുത്തിയത്. കുത്തേറ്റ് പത്മാവതി രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഉടൻ സംഭവ സ്ഥലത്തെത്തിവരോട് പറഞ്ഞതായി വ്യാപകമായി പരന്നിരുന്നു. കൊലപാതകം നടന്നയുടനെ പോലിസിൻ്റെ ഔദോഗിക വിശദീകരണവും ഇതേ രീതീയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. മൂന്ന് മാസത്തിന് ശേഷം പ്രതി അർജുനനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രതി ഒരാൾ മാത്രമാണെന്ന് പോലീസ് ഔദോഗികമായി വെളിപ്പെടുത്തിയത്. ഇത് ഏറെ ദുരൂഹതകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിൽ കൂടിയാണ് പോലീസ് ഡോക്ടറുടെ റിപ്പോർട്ട് കൂടി മാധ്യമങ്ങൾക്ക് വെളിപ്പെടുത്തിയത്