Saturday, October 19, 2024
Kerala

കൊവിഡ് പരിശോധന പ്രതിദിനം രണ്ട് ലക്ഷമാക്കും; സമ്പർക്ക പട്ടിക തയ്യാറാക്കാനും തീരുമാനം

സംസ്ഥാനത്തെ പ്രതിരോധ കൊവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിക്കാൻ തീരുമാനം. സമ്പർക്ക പട്ടിക തയ്യാറാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ചടങ്ങുകളിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും രോഗം വന്നാൽ എല്ലാവരെയും പരിശോധിക്കും.

രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം. വാക്‌സിനേഷൻ പരമാവധി വർധിപ്പിക്കും. 60 വയസ്സിന് മുകളിലുള്ളവരിൽ ഒരു ഡോസ് വാക്‌സിനെങ്കിലും ഉറപ്പാക്കണം. സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകും

പൊതു ഇടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാൽ മാനദണ്ഡങ്ങളിൽ വീഴ്ച അുവദിക്കില്ല. ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനും തീരുമാനമായി

Leave a Reply

Your email address will not be published.