Tuesday, January 7, 2025
Kerala

കെ മുരളീധരൻ കൊവിഡ് പരിശോധന നടത്തി; ഫലം വരുന്നതുവരെ ക്വാറന്റൈനിൽ തുടരും

വടകര എംപി കെ മുരളീധരൻ കൊവിഡ് പരിശോധന നടത്തി. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ കെ മുരളീധരൻ പങ്കെടുത്തിരുന്നു. തുടർന്നാണ് ജില്ലാ കലക്ടർ മുരളീധരനോട് കൊവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.

നാളെയാണ് കെ മുരളീധരന്റെ പരിശോധനാ ഫലം വരിക. ഇതുവരെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് കെ മുരളീധരനോട് പരിശോധന നടത്തണമെന്ന് കലക്ടർ ആവശ്യപ്പെട്ടത്.

അതേസമയം ആരോഗ്യവകുപ്പ് ഇത്തരമൊരു നിർദേശം നൽകിയിരുന്നില്ല. ജനപ്രതിനിധികൾ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഇന്നലെ വിമർശനമുന്നയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *