മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് ശിവശങ്കര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് സംസാരിച്ചിരുന്നതായി സൂചനകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. വിവാദങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.