ഗവർണർ പുറത്താക്കിയ നടപടി; കേരള സർവകലാശാല സെനറ്റംങ്ങളുടെ ഹർജിയിൽ വിധി ഇന്ന്
ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സതീഷ് നൈനാൻ്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറയുക. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. സെനറ്റംങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണറുടെ ആരോപണം. ചാൻസിലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു.