അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണെന്ന് അഞ്ജലി റീമാ ദേവ്
കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പരാതിക്കാരിയെ സഹായിച്ച എംഎൽഎയുടെ ഭാര്യയുടെ ഇടപെടൽ പരിശോധിക്കണമെന്ന് പ്രതി അഞ്ജലി റീമാ ദേവ്. അന്വേഷണവുമായി താൻ സഹകരിക്കുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണ്. എംഎൽഎയുടെ ഭാര്യ അടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പറയാനാകില്ല
പരാതിക്കാരിയെ കുറിച്ച് മാധ്യമങ്ങൾ തന്നെ അന്വേഷിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. ജീവിതത്തിൽ ഒരു പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ല. ആദ്യമായി ഒരു പരാതി വരുന്നത് ഈ പരാതിക്കാരി കൊടുത്ത കേസുകളാണ്. ബിസിനസ് മീറ്റിംഗിനായാണ് നമ്പർ 18 ഹോട്ടലിൽ എത്തിയത്. പരാതിക്കാരി മുമ്പും പല ഉന്നതരെയും ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും പ്രതി ആരോപിച്ചു.