കേരളത്തിൽ വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി
കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി. പെരുമ്പാവൂരിൽ യുഡിഎഫ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വനിതാ മുഖ്യമന്ത്രിയുണ്ടാകുക എന്നത് തന്റെയൊരു ആഗ്രഹമാണ്. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരും.
ഒരുപാട് കാര്യശേഷിയും കഴിവുമുള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. സിപിഎം ഉള്ളതെല്ലാം പാർട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും രാഹുൽ പറഞ്ഞു.
യുവാക്കൾക്ക് നൽകേണ്ട ജോലി സിപിഎം വേണ്ടപ്പെട്ടവർക്ക് നൽകുകയാണെന്നും രാഹുൽ ആരോപിച്ചു. ഇന്നലെ കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി തുടങ്ങിയ മണ്ഡലങ്ങളിൽ രാഹുൽ പ്രചാരണത്തിനെത്തി.