പാലക്കാട് പ്രാദേശിക യുവമോർച്ച നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മമ്പാട് കാക്കശ്ശേരി സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു.
തെരച്ചിൽ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടത്. യുവമോർച്ചയുടെ സജീവ ഭാരവാഹിയായിരുന്നു സന്ദീപ്